മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസും ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കെറയും ഒരേ വിമാനത്തിൽ നാഗ്പൂരിലേക്കു യാത്രചെയ്തത് അഭ്യൂഹങ്ങൾക്കു വഴിതെളിച്ചു.
മുംബൈയിൽനിന്ന് നാഗ്പൂരിലേക്കു പതിവായി വിമാനത്തിൽ സഞ്ചരിക്കുന്നയാളാണ് മുഖ്യമന്ത്രി. ഏറെനാളായി ബിജെപിയുടെ കടുത്ത വിമർശകനായ ഉദ്ധവിനൊപ്പം മകനും മുൻ മന്ത്രിയുമായ ആദിത്യയും ഉറ്റ അനുയായിയും രാജ്യസഭാംഗവുമായ സഞ്ജയ് റൗത്തും ഉണ്ടായിരുന്നു. ഒരേ വിമാനത്തിൽ സഞ്ചരിച്ചതോടെ ഇരുവരും തമ്മലുള്ള ബന്ധത്തിൽ മഞ്ഞുരുകൽ ഉണ്ടായോ എന്ന സംശയമാണ് ഉയരുന്നത്.
അതേസമയം, രാഷ്ട്രീയമായി ഒരു പ്രധാന്യവും യാത്രയ്ക്കില്ലെന്നും വ്യത്യസ്ത രാഷ്ട്രീയകക്ഷികളെ പ്രതിനിധീകരിക്കുന്പോഴും വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ തെറ്റില്ലെന്നുമാണു ബിജെപി വിശദീകരണം.